അമേരിക്കയിൽ ക്നാനായ ജനത അങ്ങാടിയത്ത് പിതാവിന്റെ ആൽമീയ അധികാരത്തിന്റെ കീഴിൽ ആണ് എന്ന് പറഞ്ഞത് അഭിവന്ദ്യ മാർ കുന്നശ്ശേരി പിതാവ് ആണ്

അമേരിക്കയിൽ ക്നാനായ ജനത അങ്ങാടിയത്ത് പിതാവിന്റെ ആൽമീയ അധികാരത്തിന്റെ കീഴിൽ ആണ് എന്ന് പറഞ്ഞത് അഭിവന്ദ്യ മാർ കുന്നശ്ശേരി പിതാവ് ആണ്. ഇതേ കാര്യം 2017 നവംബർ 15 ന് പരിശുദ്ധ സിംഹാസ്സനം ആവർത്തിച്ചു വ്യക്തമാക്കുകയും ചെയിതു. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സ്വന്തം വാക്കുകൾ നമുക്ക് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ
കേൾക്കാം.👇

സീറോ മലബാർ സഭയുടെ പാരമ്പര്യവും പൈതൃകവും കാത്ത് സംരക്ഷിച്ചുകൊണ്ട് വിശ്വാസ്സജീവിതം വളരുവാൻ രൂപതയുടെ സ്ഥാപനം സഹായിക്കുമെന്ന് നിസ്സംശയം പറയുവാൻ എനിക്ക് കഴിയും. അമേരിക്കൻ അക്യനാടുകളിൽ സീറോ മലബാർ സഭാ ചൈതന്യം അനുസരിച്ചുള്ള ശുസ്രൂഷകൾ നടപ്പിലാക്കുന്നതിന് വഴി ഒരുക്കിയത് കോട്ടയം രൂപത ആണ് എന്നുള്ള വസ്തുത അഭിമാനപൂർവ്വം ഞാൻ അനുസ്മരിക്കുകയാണ്. കാരണം
സീറോ മലബാർ സഭയിലുള്ളവരുടെ ആൽമീയ ശുസ്രൂഷക്കായി ആദ്യമായി അമേരിക്കയിലേക്ക് ഒരു വൈദീകനെ അയച്ചത് കോട്ടയം രൂപതയാണ്. കോട്ടയം രൂപത സമാരംഭിച്ച മിഷനുകൾ നിയമപരമായി ഇപ്പോൾ ചിക്കാഗോ സെയിന്റ് തോമസ്സ് രൂപതയുടെ കീഴിൽ ആയിരിക്കും. അങ്ങാടിയത്ത് പിതാവിന്റെ ആദ്ധ്യാൽമീക അധികാരത്തിൻ കീഴിൽ ഉള്ളവരാണ് നിങ്ങൾ. അദ്ദേഹമാണ് നിങ്ങളുടെ സ്ഥലത്തെ മെത്രാൻ. പിതാവിന്റെ ആൽമീയ ശുസ്രൂഷ അംഗീകരിക്കുന്നതിനും പിതാവിനെ അനുസ്സരിക്കുന്നതിനും നിങ്ങൾക്കെല്ലാം കടമയും
ഉത്തരവാദിത്തവും ഉണ്ടെന്നുള്ള കാര്യം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയിലെ ക്നാനായ കത്തോലിക്കരിൽ പലരും വ്യക്തിപരമായും സംഘടനാപരമായും ഇവിടുത്തെ മിഷനുകളിലെ സുഖമമായ പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന ചില ബുദ്ധിമുട്ടുകളെപ്പറ്റി സമുദായത്തിന്റെ തലവൻ എന്ന നിലയിൽ എന്നെ അറിയിച്ച കാര്യങ്ങൾ ഞാൻ അനുസ്മരിക്കുന്നു. ഇന്ന് അമേരിക്കയിൽ നിലനിൽക്കുന്ന സാഹചര്യം ലവീഞ്ഞു മെത്രാന്റെ കാലം കേരളത്തിലുണ്ടായ അവസ്ഥയാണ്. ഇത് നിങ്ങളിൽ പലരും ഇത് പറയുന്നുണ്ട്.

അഭിവന്ദ്യ മാർ കുര്യാക്കോസ്സ് കുന്നശ്ശേരി

ലോകം മുഴുവനുമുള്ള ക്നാനായ ജനത്തിന് മേൽ അജപാലന അധികാരം അപേക്ഷിച്ചതിന് 2017 നവംബർ 15 ന് പരിശുദ്ധ സിംഹാസനത്തിൽ നിന്നും മൂലക്കാട്ട് പിതാവിന് വന്ന മറുപടി കത്തിൽ രണ്ടാമത്തെ പേജിലെ രണ്ടാമത്തെ ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു:
“Certainly, this Dicastery understands that the Knanaya community spread throughout the world wishes to find a point of unity in one figure, the Archbishop of Kottayam. Nonetheless, these are members of Syro-Malabar or Syro-Malankara Catholic Churches before all else, and they must look to their local Bishops for unity in matters of faith and morals. Other means must be sought to help Knanaya persons living far from home to retain, where possible, their cultural ties, this can certainly include visits or letters from Archbishop of Kottayam or his Auxiliary, with the prior accord of the local bishop, provided that any confusion regarding jurisdiction is avoided.”

“തീർച്ചയായും, ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ക്നാനായ സമൂഹം കോട്ടയം ആർച്ച്ബിഷപ്പിൽ ഐക്യത്തിന്റെ ഒരു പോയിന്റ് കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് ഈ ഡികാസ്റ്ററി മനസ്സിലാക്കുന്നു. എന്നിരുന്നാലും, ഇവർ സീറോ-മലബാർ അല്ലെങ്കിൽ സീറോ-മലങ്കര കത്തോലിക്കാ സഭകളിലെ അംഗങ്ങളൾ, വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും കാര്യങ്ങളിൽ ഐക്യത്തിനായി അവർ തങ്ങളുടെ പ്രാദേശിക ബിഷപ്പുമാരെ നോക്കണം. വീട്ടിൽ നിന്ന് ദൂരെ താമസിക്കുന്ന ക്നാനായ വ്യക്തികൾക്ക് അവരുടെ സാംസ്കാരിക ബന്ധം നിലനിർത്താൻ സഹായിക്കുന്നതിന് മറ്റ് മാർഗങ്ങൾ തേടേണ്ടതുണ്ട്. ഇത് തീർച്ചയായും കോട്ടയം ആർച്ച് ബിഷപ്പിന്റെയോ സഹായകന്റെയോ സന്ദർശനങ്ങളോ കത്തുകളോ പ്രാദേശിക ബിഷപ്പിന്റെ മുൻകൂർ സമ്മതത്തോടെ ഉൾപ്പെടുത്താവുന്നതാണ്. അധികാരപരിധി സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കിയിരിക്കുന്നു.”

അരാജകത്വവും സാമൂഹ്യവിരുദ്ധതയും മാത്രം കൈമുതലാക്കി ക്നാനായ ജനതയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുക.
https://www.knanayology.org/4-diaspora/4a-general/kunnacherry-speech-orlando/mobile/index.html#p=1

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading