ഇന്ന് പ്രവാസ്സ ക്നാനായ ദേവാലയങ്ങൾ ക്നാനായക്കാരുടെ സാമുദായികവും ആൽമീയവുമായ ഏക കൂട്ടായ്മാ കേന്ദ്രമായി മാറിയിരിക്കുന്നു.

അമേരിക്കൻ ക്നാനായ കത്തോലിക്കാ സമൂഹത്തിന് ഒരു പതിനാറ് വർഷം മുൻപുള്ള ഒരു ചരിത്രം ഉണ്ട്. വർഷത്തിൽ രണ്ടോ മൂന്നോ തവണ 25% ൽ താഴെ ആൾക്കാർ കമ്മ്യൂണിറ്റി സെന്ററിൽ ഒത്തുചേരുകയും ഗോസിപ്പ് പറയുകയും കള്ളടിക്കുകയും ചെയ്യ്തിരുന്ന ഒരു കാലഘട്ടം. ഞായറാഴ്ച്ച കുർബ്ബാന വഴിപാട് പോലെ നടന്ന ഒരു കാലഘട്ടം. ഭൂരിഭാഗം ആളുകളും ലത്തീൻ പള്ളികളിലും സീറോ മലബാർ വടക്കുംഭാഗ പള്ളികളിൽ പോയിരുന്ന ഒരു കാലഘട്ടം. മക്കളെല്ലാം പലയിടങ്ങളിൽ ആയി ചിതറി പോവുകയും വേദപാഠം പേരിന് മാത്രം നടക്കുകയും ചെയ്യ്തിരുന്ന ഒരു കാലഘട്ടം. ഇലക്ഷൻ മാമാങ്കത്തിലൂടെ എന്നും രണ്ട് ചേരിയായി തമ്മിൽ തള്ളിയിരുന്ന ഒരു കാലഘട്ടം.

എന്നാൽ മുപ്പത്തിനായിരത്തിൽ 95% ക്നാനായ മക്കളും സ്വന്തം
ക്നാനായ ദേവാലയത്തിൽ നിത്യമായി ബലിയർപ്പിക്കുന്നു. മക്കളെല്ലാം സ്വന്തം പള്ളിയിൽ മാതാപിതാക്കളോടൊപ്പം ബലിയർപ്പണത്തിൽ ഒത്തുചേരുകയും വേദപാഠം പഠിക്കുകയും ചെയ്യുന്നു. ധാരാളം ക്നാനായ വിവാഹങ്ങൾ ഓരോ വർഷവും നടക്കുന്നു. ദേവാലയങ്ങൾ ക്നാനായക്കാരുടെ സാമുദായികവും ആൽമീയവുമായ ഏക കൂട്ടായ്മാ കേന്ദ്രമായി മാറിയിരിക്കുന്നു. ചിതറി നാമാവശേഷമായി മാറാവുന്ന ഒരു ജനതയെ രക്ഷപെടുത്തിയത് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന്റെ ദീർഘവീക്ഷണത്തിൽ ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛനും ഇന്ന് ബഹുമാനപ്പെട്ട മുളവനാൽ അച്ഛനും അനേകം വൈദീകരും നമ്മുടെ ബഹുമാനപെട്ട കന്യാസ്ത്രീകളും സർവ്വോപരി നല്ലവരായ സമുദായ സഭാ സ്നേഹികളായ നല്ല ക്നാനായക്കാരുടെ കർമ്മനിരതമായ അർപ്പണമനോഭാവവും കൂടിയാണ്.

2017 നവംബർ 15 ന് അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് പരിശുദ്ധ സിംഹാസനം FAITH AND MORAL ഒഴികെ ക്നാനായ സമുദായത്തിന്റെ SOCIAL CULTURAL കാര്യങ്ങളിൽ ആഗോള തലത്തിൽ ഇടപെടാൻ രേഖാമൂലം അനുവാദം അറിയിച്ചു. 2018 മാർച്ച് 2 ന് പരിശുദ്ധ സിംഹാസനം
ക്നാനായ സഭാ സംവിധാനങ്ങൾ പേർസണൽ പാരീഷ് ആണ് എന്ന് രേഖാമൂലം അറിയിച്ചു. 2021 ലെ revised DKCC ഭരണഘടനയിൽ മറ്റ്‌ ചില സംഘടനകൾക്ക് ഇല്ലാത്ത ( NEWYORK IKCC ) നിർബ്ബന്ധ എന്ടോഗമസ്സ് വകുപ്പുകൾ ചേർത്ത് ക്നാനായക്കാരുടെ സ്വവംശനിഷ്ഠയെ അന്തസ്സായി നിലനിർത്തി. പറയാനാണ് എങ്കിൽ അനേകം കാര്യങ്ങൾ ഉണ്ട്. പലരേയും പോലെ വാക്ക് ഒന്ന് പ്രവർത്തി മറ്റൊന്ന് എന്ന നിലപാട് അല്ല കോട്ടയം മെത്രാപ്പോലീത്തയ്ക്ക് ഉള്ളത്. ഉള്ളത് ഉള്ളത് പോലെ, അല്ലങ്കിൽ സത്യം സത്യമായി പറയുന്ന നല്ലൊരു ഇടയന്റെ തല തല്ലി തകർക്കാൻ ചിലർ നോക്കുന്നത് ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന് എല്ലാവർക്കും അറിയാം. എൻഡോഗമിക്ക് എതിരെ പ്രമേയം പാസ്സാക്കി വിഡ്ഢികളായതിൽ ഇനി പരിതപിച്ചിട്ട് കാര്യമില്ല.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading