സിറിയക്ക് കൂവക്കാടനും പന്നിക്കൂട്ടങ്ങളും പറഞ്ഞു പരത്തുന്ന കള്ളങ്ങൾ

സിറിയക്ക് കൂവക്കാടനും പന്നിക്കൂട്ടങ്ങളും പറഞ്ഞു പരത്തുന്ന കള്ളങ്ങൾ

1) പുതിയ 2021 DKCC ഭരണഘടനപ്രകാരം DKCC യും മറ്റ് ക്നാനായ സംഘടനകളും വടക്കൻ മെത്രാന്റെ ആയി തീരും.

ഉത്തരം:

ലോകത്തിൽ എവിടെ ആയാലും ഓരോ കത്തോലിക്കനും FAITH AND MORAL ( വിശ്വാസവും സന്മാർഗവും ) കാര്യത്തിൽ പ്രാദേശിക മെത്രാന്റെ കീഴിൽ ആയിരിക്കും. പൗരസ്ത്യ കാനോൻ നിയമപ്രകാരം ( 571 AND UP ) PRIVATE AND PUBLIC ASSOCIATIONS ഏത് എപ്പാർക്കി ബിഷപ്പിന്റെ അധികാര പരിധിയിലാണോ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്, ആ ബിഷപ്പായിരിക്കും SPIRITUAL PATRON. DKCC കാനോനികമായി കോട്ടയം മെത്രാൻ ഉണ്ടാക്കിയതിനാൽ പ്രവാസ ലോകത്ത് ഈ സംഘടന ലോക്കൽ മെത്രാന്മാരുമായി സന്മാർഗവും വിശ്വാസവുമായി ബന്ധപ്പെട്ട് സമാധാനപൂർവ്വം പ്രവർത്തിക്കണം. ബാക്കിയുള്ള കാര്യങ്ങളിൽ ( culture, tradition, social and ethnicity ) കോട്ടയം മെത്രാന് അവകാശങ്ങൾ ഉണ്ട്‌ എന്ന് പരിശുദ്ധ സിംഹാസനത്തിൽ നിന്ന് 2017 നവംബറിൽ വന്ന കത്തിൽ വ്യക്തമാക്കുന്നു. ഇത് പണ്ടേ കാനോൻ നിയമത്തിൽ ഉള്ളതാണ്.

2) ലോകം മുഴുവനും ഉള്ള ക്നാനായ സംഘടനകളുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ സീറോ വടക്കൻഭാഗർ അടിച്ചോണ്ട് പോകും.

ഉത്തരം:

സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതും വീതിച്ചു നൽകുന്നതും എങ്ങിനെ എന്ന് സഭാ നിയമവും പാരമ്പര്യവും
കൃത്യമായി പ്രതിപാദിക്കുന്നു. ഓരോ രാജ്യത്തുമുള്ള ക്നാനായ സംഘടനകൾ ആ രാജ്യത്തിൻറെ നിയമം അനുസരിച്ചാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംഘടനകളുടെ ഭരണഘടന എന്ത് പറയുന്നുവോ അതാണ് അവസാന വാക്ക്. കോട്ടയം രൂപതയ്ക്ക് പോലും ഒരിക്കലും അവകാശപ്പെടാൻ പറ്റില്ല. ഓരോ സംഘടനയും അവരുടെ അന്ത്യം കുറിക്കപ്പെടുമ്പോൾ സ്വത്തുക്കൾ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് പറയുന്നില്ല എങ്കിൽ, ആ സ്വത്തുക്കൾ സ്റ്റേറ്റിന് പോകും. ചിക്കാഗോ KCS ന്റെ ഭരണഘടന എടുത്ത് നോക്കുകയോ കാനോൻ നിയമം എടുത്ത് നോക്കുകയോ ചെയ്താൽ കാര്യം പിടുത്തം
കിട്ടും.

ജയ്‌മോൻ നന്തികാട്ട്



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading