KCCNA യുടെ നേതൃത്വത്തിൽ പ്രസിഡണ്ട് ടോമി മ്യാൽക്കരപ്പുറം ചിക്കാഗോ സെയിന്റ് തോമസ്സ് രൂപതയുടെ കത്രീഡൽ ദേവാലയത്തിന് മുൻപിൽ 2014 സെപ്റ്റംബർ 26 ന് വൈകുന്നേരം അഞ്ചു മണിക്ക് നടത്താനിരുന്ന സത്യാഗ്രഹത്തിന്റെ നിജസ്ഥിതി.
അഭിവന്ദ്യ ജോയി പിതാവിന്റെ മെത്രാഭിഷേകം കലക്കാനും അഭിവന്ദ്യ മൂലക്കാട്ട് പിതാവിനെ സമ്മർദ്ധതന്ത്രത്തിൽ ആക്കാനും KCCNA തീരുമാനിക്കുന്നു. അന്നത്തെ KCCNA എക്സ്സിക്കുട്ടീവ് ഓഫിസർമാരായ ടോമി മ്യാൽക്കരപ്പുറം ( പ്രസിഡണ്ട് ), ജ്യോതിസ്സ് കുടിലിൽ ( വൈസ്സ് പ്രസിഡണ്ട് ), ആന്റോ കണ്ടോത്ത് ( സെക്രട്ടറി ), ജോയി കിഴക്കേൽ ( ഖജാൻജി ) എന്നിവരുടെ വലിയ സുഹൃത്തായിരുന്നു ഞാൻ. എന്റെ സുഹൃത്തുക്കളായ മേൽ
പറഞ്ഞവർ ആവശ്യപ്പെട്ടിട്ട് കത്രീഡൽ സ്ഥിതി ചെയ്യുന്ന Elmhurst Police Station ൽ പോയി ഇങ്ങിനെ ഒരു സത്യഗ്രഹം നടക്കുന്നതായി ഞാൻ രേഖാമൂലം എഴുതി കൊടുത്തു.
ആഴ്ചകൾക്ക് മുൻപേ പ്രഘ്യപിച്ച ഈ സത്യാഗ്രഹത്തിന് വേണ്ടി KCCNA ഒരു ചുക്കും ചെയ്തില്ല. മാത്രമല്ല ചിക്കാഗോ KCS ഒരു തരത്തിലും KCCNA യുമായുള്ള അഭിപ്രായ ഭിന്നതയും വഴക്കും കാരണം സഹകരിച്ചുമില്ല. ചിക്കാഗോയിൽ നാലോ അഞ്ചോ അപ്രസക്തരായ വ്യക്തികൾ ഒഴികെ ആരും ഈ സത്യാഗ്രഹ നാടകത്തോട് ഒരു പ്രതിബദ്ധതയും കാണിച്ചില്ല. കാര്യങ്ങൾ നന്നായി മനസ്സിലാക്കിയ മേൽ പറഞ്ഞ വ്യക്തികൾ എങ്ങിനെയും പ്രഘ്യപിച്ച സത്യാഗ്രഹം എന്ന ഊരാക്കുടുക്കിൽ നിന്ന് രക്ഷപെടാൻ മാർഗ്ഗങ്ങൾ അന്വേഷിച്ചു.
ഇവരുടെ സുഹൃത്തും കൂട്ട് പങ്കാളിയുമായ എന്നോട് വിവിധ മാർഗ്ഗങ്ങൾ ആരായുകയും ഞങ്ങൾ രണ്ട് കാര്യങ്ങൾ സാധിച്ചു കിട്ടിയാൽ സത്യാഗ്രഹം ഒഴിവാക്കിയെടുക്കാം എന്ന് ധാരണയായി. ഇക്കാര്യം വർക്ക് ചെയ്യാൻ ടോമി മ്യാൽക്കരപ്പുറവും ആന്റോ കണ്ടോത്തും എന്നെ ഏൽപ്പിക്കുന്നു.
1) Synodal Three Party Agreement ( Consensus ) ഇടയലേഖനം ആയി അങ്ങാടിയത്ത് പിതാവ് കൽപ്പന ഇറക്കണം.
2) മെത്രാഭിഷേകത്തിന് വരുന്ന അഭിവന്ദ്യ മൂലക്കാട്ട് പിതാവുമായി നേരിട്ട് ഒരു സംഭാഷണം ഒരുക്കുകയും ആ മീറ്റിങ്ങിൽ ഉണ്ടായ പൊതു ധാരണയുടെ അടിസ്ഥാനത്തിൽ സത്യഗ്രഹം പിൻവലിക്കുന്നു.
2014 സെപ്റ്റംബർ 17 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് മുൻ KCCNA സെക്രട്ടറി ആയ ബഹുമാനപ്പെട്ട സിറിയക്ക് പുത്തൻപുരയുടെ സഹായത്താൽ ചിക്കാഗോ സീറോ മലബാർ രൂപതയുടെ വികാരി ജനറൽ MSGR. അഗസ്റ്റിൻ പാലക്കാപ്പറമ്പിൽ അച്ഛനും ചാൻസിലർ FR. സെബാസ്റ്റിൻ വേത്താനത്ത് അച്ഛനുമായി എന്റെ നേതൃത്വത്തിൽ അഞ്ച് പേർ ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. ഈ മീറ്റിങ്ങ് യഥാർത്ഥത്തിൽ അരമനയിൽ അഭിവന്ദ്യ അങ്ങാടിയത്ത് പിതാവിന്റെ സാന്നിധ്യത്തിൽ ആയിരുന്നു നടക്കാനിരുന്നത്. എന്നാൽ സിനഡ് കഴിഞ്ഞു സുഖമില്ലാതെ ഇരുന്ന കാരണത്താൽ പ്ലാൻ മാറ്റി അങ്ങാടിയത്ത് പിതാവ് ഇല്ലാതെ രൂപത ആസ്ഥാനത്ത് ആണ് മീറ്റിങ്ങ് നടന്നത്. ഈ മീറ്റിങ്ങിൽ എടുത്ത തീരുമാനങ്ങൾ:
1) സിനഡൽ എഗ്രിമെന്റ് ഒരു ഇടയ ലേഖനത്തിലൂടെ ക്നാനായ റീജിയനിൽ അറിയിക്കാൻ അച്ചന്മാർ ശ്രമിക്കും.
2) ഞാൻ KCCNA യുടെ സത്യാഗ്രഹം പാസ്റ്ററൽ ലെറ്റർ വന്നാൽ പിൻവലിപ്പിക്കാൻ ശ്രമിക്കും.
സെപ്റ്റംബർ 19 ന് ത്രീ പാർട്ടി എഗ്രിമെന്റ് അങ്ങാടിയത്ത് പിതാവ് ഇടയലേഖനമായി ഇറക്കുകയും സെപ്റ്റംബർ 21 ഞായറാഴ്ച്ച എല്ലാ ക്നാനായ പള്ളികളിലും വായിക്കുകയും ചെയ്യ്തു. ഇത് വലിയൊരു കാര്യവും നേടാവുന്നതിൽ ഏറ്റവും മഹത്തരവും ആണ് എന്ന് ഞാനും KCCNA നേതാക്കളും വിലയിരുത്തുകയും നോർത്ത് അമേരിക്കയിലെ എല്ലാ പ്രശ്നങ്ങളും ഇതോടെ തീർന്നു എന്ന് ഉറച്ചു വിശ്വസിക്കുകയും ചെയിതു. പക്ഷേ, പ്രഘ്യപിച്ചതും യാതൊരു സപ്പോർട്ട് ഇല്ലാത്തതുമായ സത്യാഗ്രഹത്തിൽ നിന്ന് ഊരാൻ എന്ത് ചെയ്യണം എന്നതായി ഞങ്ങളുടെ ചിന്ത.
ഇതിന്റെ അടിസ്ഥാനത്തിൽ അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവിന്റെ സാന്നിധ്യത്തിൽ നടന്ന ഒത്ത് തീർപ്പ് സംഭാഷണത്തിനാൽ സത്യാഗ്രഹം പിൻവലിച്ചു എന്ന് വരുത്തി തീർക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ഇക്കാര്യത്തിനായി എന്നെ ചുമതലപ്പെടുത്തുകയും ചെയിതു. ബഹുമാനപ്പെട്ട MSGR. തോമസ്സ് മുളവനാൽ അച്ഛനുമായി വിശദമായി സംസാരിക്കുകയും നാണക്കേട് ഇല്ലാതെ KCCNA യുടെ സത്യാഗ്രഹം പിൻവലിക്കാനായി അഭിവന്ദ്യ മാർ മൂലക്കാട്ട് പിതാവുമായി ചർച്ചക്ക് അവസ്സരം ഒരുക്കി തരാം എന്ന് പറഞ്ഞു. അച്ഛന്റെ ഉറപ്പിനാൽ KCCNA നേതൃത്വത്തിന്റെ ആവശ്യപ്രകാരം ഞാൻ Elmhurst Police Station ൽ പോയി സത്യഗ്രഹം ഉണ്ടാകില്ല എന്ന് തിരിച്ച് എഴുതി കൊടുത്തു. ഇക്കാര്യം മണത്തറിഞ്ഞ ജോൺ കരിമാലി എന്ന വ്യക്തി വേറൊരു അപേക്ഷ പോലീസ് സ്റ്റേഷനിൽ കൊടുത്തു.
മെത്രാഭിഷേകത്തിന്റെ ഭാഗമായി രൂപത അച്ചന്മാരുടെ ധ്യാനവും സെനറ്റും നടക്കുകയും സെപ്റ്റെംബർ 25 ന് ഉച്ചക്ക് ആ പരിപാടികൾ അവസാനിച്ചു. എന്നാൽ അന്ന് വൈകുന്നേരം തന്നെ ക്നാനായ റീജ്യൻ അച്ചന്മാരുടെയും ക്നാനായ റീജ്യൻ പ്രതിനിധികളുടേയും മീറ്റിങ്ങ് സെയിന്റ് മേരീസ്സ് ക്നാനായ പള്ളിയിൽ വച്ച് ആരംഭിച്ചു. അന്ന് രാത്രി 10.30 ന് ബഹുമാനപ്പെട്ട മുളവനാൽ അച്ഛന്റെ ഫോൺ കോൾ എനിക്ക് വരുകയും ക്ഷമാപണത്തോടെ KCCNA യുമായി യാതൊരു ചർച്ചയും വേണ്ട എന്ന് അച്ചന്മാരുടെയും അൽമായ പ്രതിനിധികളുടെ മീറ്റിങ്ങിൽ തീരുമാനിച്ചു എന്നറിയിച്ചു. ഇക്കാര്യം KCCNA നേതാക്കളെ രേഖാമൂലം അറിയിക്കുകയും ചെയിതു. മുളവനാൽ അച്ഛൻ തന്ന വാക്ക് അദ്ദേഹത്തിന് സാധിക്കില്ല എന്ന അവസ്ഥ വന്നു. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയായി എനിക്ക്.
ക്നാനായ റീജ്യൻ പ്രതിനിധികളുടെയും അച്ചന്മാരുടെയും മീറ്റിങ്ങ് 26 നും തുടർന്നു. അന്ന് രാവിലെ പത്ത് മണി തൊട്ട് സെയിന്റ് മേരീസ്സ് ദേവാലയത്തിൽ ഞാൻ എത്തി ഓരോ ബ്രേക്കിനും അച്ചന്മാരുമായി സംസാരിച്ചു. അക്കൂട്ടത്തിൽ ബഹുമാനപ്പെട്ട മാത്യു മണക്കാട്ട് അച്ഛൻ പരമാവധി എന്നെ സഹായിക്കാൻ നോക്കി. എന്നാൽ മീറ്റിങ്ങിൽ പങ്കെടുക്കുന്നവർ ഇത്തരം ഒരു നാടകത്തോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല KCCNA യോട് നമ്മുടെ അഭിവന്ദ്യ പിതാവ് പറയുന്നത് കേൾക്കാൻ ആവശ്യപ്പെട്ടു. തടിയൂരി രക്ഷപെടാൻ അപേക്ഷിച്ച KCCNA നേതാക്കളോട് കാണിച്ചത് അനീതിയായി ഞാൻ ഇന്നും കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ കളിപോലെ ഒരു ഒത്തുതീർപ്പ് സംഭാഷണത്തിലൂടെ ഊരാമെന്ന് വിചാരിച്ച ഞങ്ങൾക്ക് ഇതൊരു വലിയ അടിയായി പോയി.
നടന്ന കാര്യങ്ങൾ എല്ലാം എന്റെ ഏറ്റവും വലിയ സ്നേഹിതനും ബന്ധുവും എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയും ചെയ്യുന്ന ബഹുമാനപ്പെട്ട വെട്ടുവേലിൽ സ്റ്റീഫൻ അച്ഛനെ അറിയിച്ചു. അച്ഛൻ പറഞ്ഞു സിറിയക്ക് പുത്തൻപുര ചേട്ടനെ ഉപയോഗിച്ച് വികാരി ജനറൽ അഗസ്റ്റിൻ അച്ഛനിലൂടെ അങ്ങാടിയത്ത് പിതാവിൽ നേരിട്ട് സ്വാധീനിക്കാൻ പറഞ്ഞു. എന്നാൽ എല്ലാ പരിശ്രമവും പരാജയപ്പെട്ടു. ബഹുമാനപ്പെട്ട മുളവനാൽ അച്ഛന്റെ ഉറപ്പിൽ വിശ്വസിച്ച് TAMPA യിൽ നിന്ന് ടോമി മ്യാൽക്കരപ്പുറവും ജോസ്സ് ഉപ്പൂട്ടിലും മറ്റ് ചിലരും കൂടി ATLANTA യിൽ വന്ന് സാബു ചെമ്മലക്കുഴിയെയും മറ്റ് ഏതാനും പേരേയും കൂട്ടി ഒരു വാനിൽ 26 ന് ഉച്ചകഴിഞ്ഞു ചിക്കാഗോയിൽ എത്തി. ടോമി ചിക്കാഗോയിൽ എത്തിയത് തന്നെ നാല് കാലിൽ ആയിരുന്നു. കാരണം സത്യാഗ്രഹം ഇരിക്കേണ്ട ഗതികേട് വരില്ല എന്ന ഉറച്ച വിശ്വാസ്സം ഞാൻ നൽകിയതിനാൽ ആണ്. വെട്ടുവേലി അച്ഛൻ പറഞ്ഞ ആശ്വാസ വാക്കുകളും പ്രാർത്ഥനയും എനിക്ക് ശക്തി തരുകയും ഒത്ത് തീർപ്പ് സംഭാഷണം ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയും ചെയിതു.
എന്നാൽ എല്ലാം തകർത്ത് കളഞ്ഞുകൊണ്ട് അച്ചന്മാർ KCCNA യെ ചർച്ചക്ക് വിളിക്കാൻ സമ്മതിച്ചില്ല. ഇതൊന്നും കാര്യമാക്കാതെ എന്റെ ഉറപ്പിൽ വിശ്വസിച്ച് ടോമിയും ആന്റോയും അവരുടെ കൂട്ടത്തിൽ ഉള്ളവരും ഏതോ ബാറിൽ പോയി സുഖിച്ചുകൊണ്ടിരുന്നു. സെപ്റ്റംബർ 26 ന് വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കേണ്ട സത്യഗ്രഹ സമയത്ത് ടോമി മ്യാൽക്കരപ്പുറവും കൂട്ടരും ഏതോ ബാറിൽ ആയിരുന്നു. കൃത്യം അഞ്ചു മണിക്ക് എല്ലാ പ്രതീക്ഷയും വെടിഞ്ഞുകൊണ്ട് മുളവനാൽ അച്ഛന് ഞാൻ സങ്കടത്തോടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞുകൊണ്ട് ടെക്സ്റ്റ് മെസ്സേജ് അയച്ചശേഷം പള്ളി മുറ്റത്ത് നിന്ന് പുറത്തിറങ്ങി. പാർക്കിങ് ലോട്ടിന് പുറത്തിറങ്ങും മുൻപ് മുളവനാൽ അച്ഛന്റെ മറുപടി വന്നു. അഭിവന്ദ്യ മൂലക്കാട്ട് പിതാവ് KCCNA നേതാക്കളെ കാണാൻ റെഡിയാണ് എന്ന്. 5.30 നാണ് സത്യാഗ്രഹം ഇരിക്കേണ്ട KCCNA പ്രസിഡണ്ട് ടോമിയും മറ്റ് നേതാക്കളും നാല് കാലിൽ എത്തിയത്.
പള്ളി മുറ്റത്ത് എത്തിയ നേതാക്കളെ കാണാൻ അഭിവന്ദ്യ പിതാവ് പള്ളി ഓഫിസിൽ എത്തിയത് ആറ് മണിക്കാണ്. ഈ സമയത്തിനിടെ കാര്യം പിടുത്തം കിട്ടാതിരുന്ന ടോമിയുടെ മരുമകൻ സാബു ചെമ്മലക്കുഴി അമ്മാവനോട് വേണമെങ്കിൽ തന്നെ സത്യാഗ്രഹം ഇരുന്ന് സ്വന്തം മാർഗത്തിൽ തിരിച്ചു TAMPA യിലേക്ക് പോന്നോളാൻ പറഞ്ഞു. ടോമിയുടെ കൂടെ വന്ന TAMPA യിലേയും ATLANTA യിലേയും പത്തിൽ താഴെ ആൾക്കാരെ കൂടാതെ DETROIT ൽ നിന്ന് ആന്റോ കണ്ടോത്തും ടോംസ്സ് കിഴക്കേകാട്ടിലും മാത്രമാണ് പള്ളി മുറ്റത്ത് ഉണ്ടായിരുന്നത്. പള്ളി മുറ്റത്ത് കിടന്ന് ടോമിയും അദ്ധേഹത്തിന്റെ കൂടെ വന്ന ആൾക്കാരും തമ്മിൽ ഉഗ്രവാഴക്കായിരുന്നു നടന്നത്. നാല് കാലിൽ നടക്കുന്ന നാൽക്കാലി മൃഗത്തേക്കാൾ കഷ്ടമായി വന്ന ടോമിയും അദ്ദേഹത്തകന്റെ കൂടെ ആന്റോയും അഭിവന്ദ്യ മൂലക്കാട്ട് പിതാവും ബഹുമാനപ്പെട്ട മുളവനാൽ അച്ഛനുമായി കൃത്യം ആറ് മണിക്ക് മീറ്റിങ്ങ് തുടങ്ങുകയും പതിനഞ്ച് മിനിറ്റ് കൊണ്ട് മീറ്റിങ്ങ് അവസാനിക്കുകയും ചെയിതു. മീറ്റിങ്ങിൽ തീരുമാനിച്ചത് KCCNA എടുക്കുന്ന എല്ലാ നല്ല സമുദായ കാഴ്ച്ചപ്പാടുള്ള സഭാ തീരുമാനങ്ങളോടും കൂടെ അഭിവന്ദ്യ പിതാവ് പരമാവധി സഹകരിക്കും എന്നതാണ്. ആ തീരുമാനത്തിന്റെ ഒർജിനൽ കോപ്പി എന്റെ കയ്യിൽ ആണുള്ളത്. പിന്നീട് ഒഫിഷ്യൽ ലെറ്റർ പാഡിൽ ആക്കി.
മീറ്റിങ്ങ് കഴിഞ്ഞ ഉടനെ ടോംസ്സ് കിഴക്കേകാട്ടിലും ക്നാനായ വോയിസും സത്യാഗ്രഹം പിൻവലിച്ച കാര്യം ലൈവ് ആയി കാണിച്ചതാണ്. നാല് കാലിൽ വന്നു, നാല് കാലിൽ തന്നെ ടോമിയും കൂട്ടരും ഒരു കുഴപ്പവും ഇല്ലാതെ സന്തോഷപൂർവ്വം ചിക്കാഗോയിൽ നിന്ന് സ്ഥലം വിട്ടു. ജോൺ കരുമാലി മെത്രാഭിഷേകം വിജയകരമാക്കാൻ എല്ലാവരും സഹകരിക്കാനും സീറോ മലബാറിന് സാമ്പത്തീക സഹായം നൽകുവാനും ആഹ്വാനം ചെയിതു. കാപട്യവും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത്, ഇവരെയൊക്കെ മനസ്സിലാക്കുന്നത് നന്നായിരിക്കും.
ജയ്‌മോൻ നന്തികാട്ട്
Categories: Uncategorized
Leave a Reply