സമുദായ സഭാ കുലംദ്രോഹികളുടെ നശീകരണ അന്തർധാര പ്രതിമ നിർമ്മാണം, ഊണ് കോട്ടയത്തും കൂറ് ചിങ്ങവനത്തും, നശീകരണ നാൾ വഴികൾ

സമുദായ സഭാ കുലംദ്രോഹികളുടെ നശീകരണ അന്തർധാര പ്രതിമ നിർമ്മാണം, ഊണ് കോട്ടയത്തും കൂറ് ചിങ്ങവനത്തും, നശീകരണ നാൾ വഴികൾ

ഡിസംബർ 11: കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ അജണ്ടയിൽ പുണ്യസ്ളോകനായ ക്നായി തോമാ പ്രതിമ എന്ന വിഷയം KCC ആവശ്യ പ്രകാരം ഉൾപ്പെടുത്തുന്നു. 

ഡിസംബർ 18: ന് കൂടിയ കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ പുണ്യസ്ളോകനായ ക്നായി തോമാ പ്രതിമ അരമനയിലും ചൈതന്യയിലും കണ്ണൂരും സ്ഥാപിക്കുന്നതിനായി തീരുമാനിച്ച് അതിനായി അപ്രേം പിതിവിന്റെ കീഴിൽ മൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നു. കൂടാതെ മാർച്ച് 7 ക്നായി തോമാ ഓർമ്മ ദിനമായി ആചരിക്കുവാനും തീരുമാനിക്കുന്നു. ഇതേ ദിവസം തന്നെ പാസ്റ്ററൽ കൗൺസിൽ തീരുമാനം മനീഷ് താൻ അഡ്മിൻ ആയ “ക്നാനായ വിവാദങ്ങൾ” ഗ്രൂപ്പിൽ പോസ്റ്റുന്നു

ഡിസംബർ 24: മനീഷ് പറഞ്ഞ് വിട്ട മൂന്ന് പേർ അപ്രേം പിതാവിനെ കാണുന്നു. അപ്രേം പിതാവ് കോട്ടയം അതിരൂപത പാസ്റ്ററൽ കൗൺസിൽ എടുത്ത തീരുമാനവും അതിലെ പുരോഗതിയും ഇവരെ അറിയിക്കുന്നു

ഡിസംബർ 26: മൂലക്കാട്ട് പിതാവ് ക്നാനായ മക്കൾക്കായി അയച്ച ക്രിസ്മസ് സന്ദേശത്തിൽ (ഇടയലേഖനം) പുണ്യസ്ളോകനായ ക്നായി തോമാ പ്രതിമ സ്ഥാപിക്കുമെന്ന തീരുമാനം ക്നാനായ ജനതയെ എല്ലാ ഇടവകകളിലും അറിയിക്കുന്നു

ഡിസംബർ 29: മനീഷ് ചാമ്മൽക്കാല എന്ന ചിങ്ങവനം കൊണാണ്ട്റോട് വളരെ അടുപ്പം ഉള്ള വ്യക്തി കോട്ടയം അതിരൂപതയിൽ വിവാദങ്ങൾ മാത്രം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച/അഡ്മിൻ ആയ “ക്നാനായ വിവാദങ്ങൾ” വാട്സ് ആപ് നശീകരണ ഗ്രൂപ്പിൽ കോട്ടയം അരമന മുറ്റത്ത് ജനുവരി 9ന് ഏക പക്ഷീയമായി ക്നായി തോമാ പ്രതിമ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. ഓർക്കുക ഇതിനായി കോട്ടയം അതിരൂപതയോട് അനുവാദം പോലും ചോദിക്കാൻ ഇവർ തയ്യാറായില്ലെന്ന് പ്രഖ്യാപിക്കുന്നു. കോട്ടയം അതിരൂപത സഭാ സമുദായ വിരുദ്ധരായ ഇവർ, പ്രതിമ വിഷയം വൈകാരിക വിഷയം ആയി ഉയർത്തി കോട്ടയം അതിരൂപതയെ അടിക്കാനുള്ള വടിയായി കണ്ട് ക്നാനായ വൈകാരികത ഇളക്കിവിട്ട് പ്രതിമയുടെ പേരിൽ, അമേരിക്കൻ കോട്ടയം അതിരൂപത വിരുദ്ധരിൽ നിന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നു. 

ജനുവരി 2, 2022 പുണ്യസ്ളോകനായ ക്നായി തോമാ പ്രതിമ അരമന മുറ്റത്ത് സ്ഥാപിക്കുമെന്ന പാസ്റ്ററൽ കൗൺസിൽ തീരുമാനം വൻ പ്രാധാനൃത്തോടെ അപ്നാദേശിൽ പ്രസദ്ധീകരിക്കുന്നു. 

ജനുവരി 5, 2022 KCC പ്രസിഡന്റ് തമ്പി ചേട്ടൻ കോട്ടയം അതിരൂപതയിൽ നാശം ഉണ്ടാക്കുവാൻ പ്രവാസ ലോകത്ത് നിന്ന് ശ്രമിക്കുന്ന മനീഷിനോടും കൂട്ടരോടും കോട്ടയം അതിരൂപതയെയും ക്നായി തോമായെയും അവഹേളിക്കുന്ന ജനുവരി 9 അധിക്ഷേപ മാർച്ചിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെടുന്നു. കോട്ടയം അതിരൂപത ഔദ്യോഗികമായി മാർച്ച് 7ന് അരമനയിൽ പുണ്യസ്ളോകനായ ക്നായീ തോമായുടെയും ഉറഹാ മാർ യൗസേപ്പിന്റെയും പ്രതിമ സ്ഥാപിക്കുന്നതിന് തീരുമാനിച്ചതിനാൽ, വേണമെങ്കിൽ മനീഷും കൂട്ടരും പ്രഖ്യാപിച്ച ക്നായി തോമാ പ്രതിമയെ KCC ഏറ്റെടുത്ത് അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാമെന്ന് അനുരഞ്ജനത്തിന്റെ ഭാഷയിൽ അഭ്യര്‍ത്ഥന നടത്തുന്നു. സഭാ സമുദായ വിരുദ്ധരുടെ തിട്ടൂരം വാങ്ങി പ്രവര്‍ത്തിക്കുന്ന മനീഷും കൂട്ടരും ഈ ഓഫർ നിരസിക്കുന്നു. മറിച്ച് കോട്ടയം അതിരൂപതയുടെ അനുവാദം കൂടാതെ ബലമായി സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നു. 

ജനുവരി 6: കോട്ടയം അതിരൂപത വിജിലൻസ് കമ്മീഷൻ അതിരൂപതയുടെ അനുവാദം ചോദിക്കാതെ പ്രഖ്യാപിച്ച അനധികൃത പ്രതിമ സ്ഥാപനം പ്രഖ്യാപനം നിയമ വിരുദ്ധമാണെന്ന് പത്ര കുറിപ്പ് എഴുതുന്നു, മനീഷും കൂട്ടരും ഇത് അവജ്ഞയോടെ തള്ളുന്നു

ജനുവരി 7: മനീഷും കൂട്ടരുടെയും അനധികൃത പ്രതിമ പ്രഖ്യാപനം ഔദ്യോഗിക KSSS വിഭിഗം തള്ളി പറഞ്ഞ് കയ്യൂരുന്നു. 

ജനുവരി 8: കോട്ടയം അതിരൂപത PRO മാർച്ച് 7 ലെ ക്നായി തോമാ പ്രതിമ സ്ഥാപനത്തെപ്പറ്റി പത്ര കുറിപ്പ് ഇറക്കുന്നു. മനീഷും കൂട്ടരും ഇത് അവജ്ഞയോടെ തള്ളുന്നു.

ജനുവരി 9: സുഡാപ്പി ചാനൽ അടക്കം  ചാനലുകാരെ വിളിച്ച് കൂട്ടി കോട്ടയം അതിരൂപതയെയും ക്നാനായ സമുദായത്തെയും പുണ്യസ്ളോകനായ ക്നായി തോമായെയും അവഹേളിച്ച് കൊണ്ട് പെട്ടി ഓട്ടോയിൽ അരമന മാർച്ച് നടത്തുന്നു. KCC പ്രസിഡന്റ് തമ്പി എരുമേലിക്കര അടക്കം ഗേറ്റിന് മുന്നിൽ വന്ന് പ്രതിമ ഏറ്റെടുക്കാമെന്ന സന്നദ്ധത അറിയിക്കുന്നു. എന്നാൽ KCC നേതൃത്വത്തിന് ക്നായി തോമാ കൈമാറാൻ വിസമ്മതിച്ച് അരമന പള്ളിയിൽ പരിശുദ്ധ കുർബാന നടക്കേണ്ട കൂക്ക് വിളിക്കുന്നു. അരമനയിൽ ഇല്ലാത്ത ബിഷപ്പുമാർക്കെ (റ്റിബിൻ തന്നെ ബിഷപ്പുമാർ മീറ്റിംഗിൽ /സിനഡിൽ ആണെന്ന് ചാനലുകാരോട് പറയുന്നു) കൈമാറുകയുള്ളൂവെന്ന് വാശിപിടിക്കുന്നു. 

വിശന്ന് വലഞ്ഞ സമുദായ നശീകരണങ്ങൾ അമേരിക്കയിൽ ഇരുന്ന് പണം എറിഞ്ഞ് തങ്ങളെ കുട്ടി കുരങ്ങൻ കളിപ്പിക്കുന്ന സഭാ വിരുദ്ധൻ ടോമി ചേട്ടന്റെ സത്യാഗ്രഹ ആഹ്വാനം തള്ളി കളഞ്ഞ്,  ആ പൊലീസിനോട് അറസ്റ്റ് ചെയ്ത് സമരം അവസാനിപ്പിച്ച് പിടിയും കോഴിക്കറിയും കഴിക്കാൻ സാഹചര്യം ഉണ്ടാക്കണമെന്ന് ഷിബി അഭൃർത്ഥിക്കുന്നു, അറസ്റ്റ് ചെയ്താൽ അഞ്ഞൂറ് പേർക്ക് കൊണ്ടുവന്ന പിടിയും കോഴിയും വിശന്നു വലഞ്ഞ പോലീസിനും ഓഫർ ചെയ്ത് സമരം അവസാനിപ്പിക്കുന്നു  

പരൃവസാനം: മുമ്പ് ചിങ്ങവനവുമായി deal ആക്കിയതു പ്രകാരം,  ചിങ്ങവനം ക്നാനായ സംഘടനക്ക് പ്രതിമ കൈമാറുന്നു. deal പ്രകാരം സമുദായ നശീകരണങ്ങളെ സമുദായ സെക്രട്ടറി ചിങ്ങവനത്തേക്ക് ക്ഷണിക്കുന്നു

കോട്ടയത്ത് അരമനയുടെ മുന്നിൽ കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ KCC ക്ക് കൈമാറില്ല മറിച്ച് കോട്ടയം അതിരൂപതയിൽ അന്നേരം ഇല്ലാത്ത കോട്ടയം ബിഷപ്പിനെ കൈമാറുക ഉള്ളുവെന്ന് വാശിപ്പിടിച്ച ക്നായി തോമായുടെ പ്രതിമ ഇവർ ചിങ്ങവനത്ത് deal പ്രകാരം മെത്രാനെ കാണാതെ സമുദായ സെക്രട്ടറിക്ക് കൈമാറി. മുൻ ധാരണ പ്രകാരം നശീകരണങ്ങളെ സമുദായ സെക്രട്ടറി ചിങ്ങവനം രൂപതയിൽ ചേരുവാൻ സ്വാഗതം ചെയ്തു.



Categories: Uncategorized

Leave a Reply

Discover more from THE KNANAYA EXPRESS

Subscribe now to keep reading and get access to the full archive.

Continue reading